ന്യൂഡല്‍ഹി> ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്തീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. സാധാരണ നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി അഡ്വ മാത്യു നെടുമ്ബാറയാണ് ആവശ്യം ഉന്നയിച്ചത്
തുലാമാസ പൂജകള്‍ക്കായി ഈ മാസം നട തുറക്കാന്‍ പോകുന്നതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളിയത്