• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.

ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുന്നതായി സുപ്രീംകോടതി. ആധാര്‍ നമ്ബര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച്‌ 31 വരെയാണു നേരത്തേ അനുവദിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍.

അതേസമയം ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവിധി വരുംവരെ ആധാര്‍ ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതി നിര്‍ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ വിധി പറയുക. അതേസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതു തുടരും.

Top