ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്, നികുതി നിര്‍ദേശത്തില്‍ യുഎസിനെ മറികടന്നു.
സമ്പന്നരുടെ പണമിടപാടിനു നികുതി കൂട്ടിയതോടെയാണ് ഇന്ത്യ നികുതി ഈടാക്കലില്‍ യുഎസിനെ പിന്തള്ളിയത്. അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയ്‌ക്കുമേല്‍ പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ചുമത്തുമെന്നാണു ബജറ്റില്‍ പറയുന്നത്.
2 കോടി മുതല്‍ 5 കോടി വരെ വരുമാനക്കാര്‍ക്ക് 3 ശതമാനവും 5 കോടിക്കു മുകളില്‍ 7 ശതമാനവുമാണു സര്‍ചാര്‍ജ്. കണക്കുപ്രകാരം പുതിയ നിരക്ക് 37 ശതമാനമാണെങ്കിലും ഫലത്തില്‍ 41.1 ശതമാനമാകും. ഇതോടൊപ്പം വിവിധ സെസുകളും ചേരുമ്പോള്‍ അടയ്‌ക്കേണ്ട നികുതി 42.7 ശതമാനമാകുമെന്നു സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. യുഎസിലെ ഉയര്‍ന്ന നികുതിനിരക്ക് 40 ശതമാനമാണ്.