ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോയിലെ ശാസ്ത്രജ്ഞനെ അപ്പാര്‍ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലയാളിയായ എസ്. സുരേഷിനെയാണു (56) തലയ്ക്ക് അടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണു താമസം.
നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനാണ് സുരേഷ് കുമാര്‍. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്.