• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പോരാട്ടം ഭീകരതയ്‌ക്ക്‌ എതിരെ: സുഷമാ സ്വരാജ്‌

ഭീകരതയ്‌ക്ക്‌ മതമില്ലെന്നും ഭീകരതയെ സഹായിക്കുന്നവരെ എതിര്‍ക്കണമെന്നും, ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന്‌ എതിരെയല്ലെന്നും ഇസ്‌ലാമിക സഹകരണ സംഘടനാ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌.

''ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഞാന്‍ വരുന്നത്‌ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍നിന്നാണ്‌. എല്ലാ പ്രാര്‍ഥനകളും 'ശാന്തി'യില്‍ അവസാനിക്കുന്ന നാട്ടില്‍നിന്ന്‌. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും അര്‍പ്പിക്കുന്നു.'' സുഷമാ സ്വരാജ്‌ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ഒഐസി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തുമെന്നാണ്‌ കരുതുന്നത്‌. അതേസമയം, കശ്‌മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളുടെ നിലപാട്‌.

ഇതേസമയം, സുഷമയെ യോഗത്തിനു വിളിച്ചത്‌ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതില്‍ കോണ്‍ഗ്രസ്‌ അദ്‌ഭുതം പ്രകടിപ്പിച്ചു. പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ഒരടവാണ്‌ ഈ അത്യാഹ്ലാദമെന്നായിരുന്നു പാര്‍ട്ടി വക്താവ്‌ ആനന്ദ ശര്‍മ ചൂണ്ടിക്കാട്ടിയത്‌.

Top