ശ്രീകുമാര്‍ ഉണ്ണിത്താന്‍
മുന്‍വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ (67) നിര്യാണത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. വൃക്കരോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്.
2014ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് നേരത്തെ വാജ്‌പേയി സര്‍ക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. സുപ്രീം കോടതി അഭിഭാഷകയായിരിക്കവെയാണ് രാഷ്ട്രീയത്തിലെത്തിയത്. ജനതാ പാര്‍ട്ടി സര്‍ക്കാറില്‍ 25-ാംവയസില്‍ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായ സുഷമാ സ്വരാജ് 27ാം വയസ്സില്‍ ജനതാപാര്‍ട്ടി പ്രസിഡന്റും 90ല്‍ രാജ്യസഭാംഗവുമായി. ഏഴു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഒരു വിദേശ മന്ത്രി എങ്ങനെ ആയിരിക്കണം എന്ന് തെളിയിച്ചുകാണിക്കുകയായിരുന്നു. കക്ഷി ഭേദമെന്യേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ സുഷമ 2019 ലെ ഇലക്ഷനില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം പിന്മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഏറ്റവും നിരാശരായത് പ്രവാസി ഇന്ത്യക്കാരാണ്.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏത് പ്രശ്‌നങ്ങള്‍ നേരിട്ടപ്പോളും യുക്തമായ ഇടപെടലുകളിലൂടെ അവര്‍ ഏവര്‍ക്കും പ്രിയങ്കരിയായി. ട്വിറ്ററിലൂടെ വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിനുപരിഹാരം കാണുകയും ചെയ്‌ത സുഷമയുടെ ശൈലി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.
വിട്ടുവീഴ്‌ചയില്ലാത്ത കാരുണ്യത്തോടെ വിദേശമന്ത്രിയായി പ്രവര്‍ത്തിച്ച സുഷമാ സ്വരാജിന്റെ വിയോഗം പ്രവാസി സമൂഹത്തിനു തീരനഷ്‌ടമാണെന്നു ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ യുക്തമായ ഇടപെടലുകളിലൂടെ ഏവര്‍ക്കും സ്വീകാര്യമായ നടപടികള്‍ സ്വികരിച്ചു പ്രവാസികളുടെ പ്രിയങ്കരിയായി തീര്‍ന്ന സുഷമാ സ്വരാജിന്റെ മരണം ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളില്‍നിന്ന് അകന്നുനിന്ന് നിശ്ശബ്ദതയിലൂടെ രാഷ്ട്രീയമായി പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സുഷമാ സ്വരാജിനെ പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് അഭിപ്രയപെട്ടു.
ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയസെക്രട്ടറി ടോമി കോക്കാട്ട്, എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രസ്‌ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍ക് , വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.