• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

'ഉന്നതരുടെ പേരു പറഞ്ഞാല്‍ ജയിലിനകത്ത്‌ തീര്‍ത്തുകളയു'മെന്ന്‌ സ്വപ്‌നയ്‌ക്ക്‌ ഭീഷണി

സ്വര്‍ണക്കടത്ത്‌, ഡോളര്‍ കടത്ത്‌ കേസുകളില്‍ ഉന്നതരുടെ പേരു വെളിപ്പെടുത്തുകയോ തെളിവു നല്‍കുകയോ ചെയ്‌താല്‍ 'തീര്‍ത്തുകളയു'മെന്നു ഭീഷണി ഉണ്ടായതായി പ്രതി സ്വപ്‌ന സുരേഷ്‌. പൊലീസ്‌ സംരക്ഷണം തേടി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണിത്‌ പറയുന്നത്‌. സംരക്ഷണം നല്‍കാന്‍ ജയില്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയവേ, പൊലീസ്‌, ജയില്‍ ഉദ്യോഗസ്ഥരെന്ന്‌ അവകാശപ്പെട്ട ചിലരാണ്‌ തന്റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണി ഉയര്‍ത്തിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. 'ഒരു അന്വേഷണ ഏജന്‍സിയുമായും സഹകരിക്കരുതെന്നും എന്തെങ്കിലും പറഞ്ഞാല്‍, പുറത്തുവച്ച്‌ കുടുംബാംഗങ്ങളെ അപായപ്പെടുത്താനോ ജയിലിനകത്ത്‌ എന്നെ തീര്‍ത്തുകളയാനോ കഴിയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.'ഹര്‍ജിയില്‍ പറയുന്നു.

Top