സ്വീഡിഷ് ഇതിഹാസം സ്ലാട്ടാന് ഇബ്രാഹിമോവിച് തന്റെ രാജ്യം ലോകകപ്പ് നേടുമെന്ന് പ്രവചിച്ചു. റഷ്യയില്‍ ആരും സ്വീഡന് ഇവിടെ വരെ എത്തുമെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ ഇവിടെ എത്തിയിരിക്കുകയാണ്. ഇനി എന്തും സാധ്യമാണ് ഇബ്ര പറയുന്നു. നാളെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇരിക്കുകയാണ് സ്വീഡന്.
ഇംഗ്ലണ്ടിനെ സ്വീഡന് തോല്‍പ്പിക്കും എന്നും ഇബ്ര പറഞ്ഞു. "മെക്സിക്കോ എന്ന മികച്ച ടീമിനെയും പിറകെ സ്വിറ്റ്സര്ലാന്റിനെയും ഇതേ സ്വീഡന് തോല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ടീമും സ്വീഡന് മുന്നില്‍ വീഴും". ഇബ്ര പറഞ്ഞു. സ്വീഡന് ഇംഗ്ലണ്ടിനെതിരെ ഉള്ള മികച്ച റെക്കോര്‍ഡും ഇബ്ര ഓര്‍മ്മിപ്പിച്ചു. 1994ന് ശേഷം സ്വീഡന് ആദ്യമായാണ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്.