ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്‌നിക് ആഗസ്റ്റ് 11 ശനിയാഴ്ച്ച ബക്‌സ്കൗണ്ടിയിലെ കോര്‍ ക്രീക്ക് പാര്‍ക്കില്‍ (901 East Bridgetown Pike, Langhorne, PA 19047) നടക്കും. രാവിലെ പത്തര മണിമുതല്‍ ആരംഭിക്കുന്ന പിക്‌നിക് പാര്‍ക്കിലെ പതിനൊന്നാം നമ്പര്‍ പവിലിയനിലായിരിക്കും നടക്കുക.
ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ജോസ് തോമസ്, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവര്‍ പിക്‌നികിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പിക്‌നിക് ഉല്‍ഘാടനം ചെയ്യും.
പിക്‌നിക്കിനോടëബന്ധിച്ച് വിവിധ കായിക മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ ഉണ്ടാവും. ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് ലീഗിന്റെ (എസ്. എം. വൈ. എല്‍) നേതൃത്വത്തില്‍ യൂത്ത് വോളന്റിയേഴ്‌സ് കുട്ടികള്‍ക്കും, സെബാസ്റ്റ്യന്‍ എബ്രാഹമിന്റെ നേതൃത്വത്തില്‍ അഡള്‍ട്ട് വോളന്റിയേഴ്‌സ് മുതിര്‍ന്നവര്‍ക്കുമുള്ള കായിക മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്യും. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍ പാസിങ്ങ്, ബാഡ് മിന്റണ്‍, ഷട്ടില്‍ കോക്ക്, ബാസ്കറ്റ്‌ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, æട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്‌നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മല്‍സരങ്ങളില്‍ വിജയിçന്നവര്‍ക്ക് ട്രോഫികള്‍ പിക്‌നിക്ക് സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്യും.
ഇടവകയിലെ ഹോസ്പിറ്റാലിറ്റി ടീമിന്റെ മേല്‍നോട്ടത്തില്‍ êചികരമായ ബാര്‍ബിക്യൂ വിഭവങ്ങള്‍ തയാറാക്കി നല്‍കും. നാടന്‍ കപ്പ ബിരിയാണി മുതല്‍ ഹാം ബര്‍ഗര്‍ വരെയുള്ള വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളും, ദാഹശമനത്തിനായി മോരിന്‍ വെള്ളം ഉള്‍പ്പെടെയുള്ള പാനീയങ്ങളും ഉണ്ടാവും.
പിക്‌നിക്കില്‍ പങ്കെടുക്കുന്നവരില്‍നിന്നും അന്നേദിവസം 11 മണിക്ക് മുന്‍പായി ലഭിക്കുന്ന എന്‍ട്രികള്‍ നറുക്കെടുത്ത് ലക്കി ഡ്രോയില്‍ വിജയിക്കുന്ന ഒരാളിന് ഫിലാഡല്‍ഫിയായിലെ പേരെടുത്ത അറ്റോര്‍ണിയായ ജോസഫ് എം.കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഐപാഡ് സമ്മാനമായി ലഭിക്കും.