തായ്വാന്: ജീവന് തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. തങ്ങള്‍ നില്ക്കുന്ന കെട്ടിടം നിലം പൊത്തിയേക്കാമെന്ന് ബോധ്യമാകുന്ന ഒരവസ്ഥയില്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാകും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തായ്വാനിലെ ഭൂകമ്പത്തില്‍ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന് ത്യജിച്ച് നഴ്സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്.
ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം.