ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന് അക്കാദമിക് എക്സെലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിച്ചു. താങ്ക്സ്ഗിവിങ്ങിനോടനുബന്ധിച് സണ്ണിവെയ്ലില്‍ ജി. എഫ്. സി. റെസ്റ്റോറണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളുടെ മക്കളായ ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും അക്കാദമിക് എക്സെലന്‍സ് അവാര്‍ഡും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്കി ആദരിച്ചത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റവ. ഷാജി. കെ. ഡാനിയേലില്‍നിന്നും ഇരു വിദ്യാര്‍ത്ഥികളും ട്രോഫികള്‍ ഏറ്റു വാങ്ങി.