പാറ്റ്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബീഹാര്‍ മുന്‍ മന്ത്രിയും ആര്‍ജെഡി എംഎല്‍എയുമായ ചന്ദ്രിക പ്രസാദ് റായിയുടെ മകള്‍ ഐശ്വര്യ റോയിയാണ് വധു.
ലാലു പ്രസാദിന്റെ അസാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ജയിലിലാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 200 പേരാണ് പാറ്റ്‌നയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
ചരിത്ര ബിരുദധാരിയാണ് ഐശ്വര്യ റോയി. അടുത്ത മാസമായിരിക്കും വിവാഹമെന്നാണ് ലഭ്യമാകുന്ന വിവരം.
ലാലു പ്രസാദിന്റെ ഒമ്പത് മക്കളില്‍ മൂത്തയാളാണ് തേജ് പ്രതാപ് യാദവ്. ബീഹാര്‍ നിയമസഭയിലെ എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമാണ് ഇദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിശാല സഖ്യം പിളര്‍ന്നതിനെ തുടര്‍ന്നാണ് തേജ് പ്രതാപിന് മന്ത്രി സ്ഥാനം നഷ്ടമായത്.