ശ്രീനഗർ∙ ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപിനുനേരെ പുലർച്ചെ ഭീകരാക്രമണം. ഇന്നലെ രാത്രിയോടെ ഭീകരർ ക്യാംപിൽ നുഴഞ്ഞുകയറിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ക്യാംപിലെ കുടുംബ ക്വാർട്ടേഴ്സിലേക്കു കടന്ന ഭീകരർ സൈനികർക്കും വീട്ടുകാർക്കും നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു
ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ക്വാര്‍ട്ടേഴ്സിനുളളില്‍ പ്രവേശിച്ച ഭീകരവാദികളെ സൈന്യം വളഞ്ഞിട്ടുണ്ട്.
ഇതേ സ്ഥലത്ത് പത്ത് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എത്ര ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവര്‍ പ്രവേശിച്ചതെന്നും വ്യക്തമല്ല.