• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നിപയെ പ്രതിരോധിക്കാന്‍ പരിശീലനത്തിനായി 5 ഡോക്ടര്‍മാര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അനസ്തീഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി ഓരോ ഡോക്ടര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നേടുന്നതിനായി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. മെയ് 28 മുതല്‍ ജൂണ്‍ 1 വരെയാണ് പരിശീലനം.

ഡോക്ടര്‍മാരുടെ സംഘം നാളെ ഡല്‍ഹിക്ക് തിരിക്കും. പരിശീലനം നേടിയ ഈ ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. പകര്‍ച്ചയ്ക്ക് ഏറെ സാധ്യതയുള്ള നിപ പോലെയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പരിശീലനത്തിന്റെ ആവശ്യകത കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരുന്നത്.

Top