ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള സാന്റാ ഫെ ഹൈസ്‌കുളിലുണ്ടായ വെടിവയപില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂളുള്ളത്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശിക സമയം രാവിലെ ഒന്‍പതു മണിയോടെയുണ്ടായ വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയായ ദിമിത്രിയോസ് പഗൗര്‍സീസ് എന്ന 17 കാരനാണ് ആക്രമണം നടത്തിയത്. ഇവരടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോര്‍സാലസ് അറിയിച്ചു. എന്നാല്‍ എന്താണ് ആക്രമണകാരണമെന്ന് വ്യക്തമല്ല.
കൈയ്യില്‍ കരുതിയിരുന്ന ഷോട്ട് ഗണ്ണും .38 റിവോള്‍വറും ഉപയോഗിച്ചാണ് വെടിവയ്പ് നടത്തിയത്. രാജ്യത്ത് ഈ മാസം നടക്കുന്ന 22ാമത്തെ സ്്കൂള്‍ വെടിവയ്പ്പാണിത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ വെടിവയപ്പും.
ടെക്‌സാസിലെ വെടിവയ്പ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വിറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. വെടിവയ്പില്‍ ദുഖം രേഖപ്പെടുത്തി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ട്വിറ്റ് ചെയ്തു.
We grieve for the terrible loss of life, and send our support and love to everyone affected by this horrible attack in Texas. To the students, families, teachers and personnel at Santa Fe High School – we are with you in this tragic hour, and we will be with you forever... pic.twitter.com/LtJ0D29Hsv
— Donald J. Trump (@realDonaldTrump) May 18, 2018