ജൂലൈ 15 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തിലെ മുഖ്യാതിഥികളാകാന്‍ തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് കഴിയില്ല. ചികിത്സാ കാരണങ്ങളാല്‍ കുട്ടികള്‍ക്ക് മോസ്കോയിലേക്കുള്ള യാത്ര നടത്താനാകില്ലെന്നും ഫിഫ വക്താവ് അറിയിച്ചു. ഗുഹയില്‍നിന്ന് പുറത്തുവന്നാല്‍ കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാമെന്ന് ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോ അറിയിച്ചിരുന്നു.