• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എന്നെ 'രാജാവിന്റെ മകന്‍' എന്ന് ആദ്യം വിളിച്ചയാള്‍; മോഹന്‍ലാല്‍ പറയുന്നു

അന്തരിച്ച സംവിധായകന്‍ തമ്ബി കണ്ണന്താനത്തെ അനുസ്മരിച്ച്‌ നടന്‍ മോഹന്‍ലാല്‍ കുറിക്കുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

എന്നെ 'രാജാവിന്റെ മകന്‍' എന്ന് ആദ്യം വിളിച്ചയാള്‍…. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍…..

പ്രിയപ്പെട്ട തമ്ബി കണ്ണന്താനം….. കണ്ണീരോടെ വിട!
മോഹന്‍ലാലിന്റെ സൂപ്പര്‍താര പദവിയിലേക്ക് നയിച്ച സംവിധായകനാണ് തമ്ബി കണ്ണന്താനം.

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച വേഷങ്ങളായ രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്‍മാര്‍ തുടങ്ങി ഇന്ദ്രജാലം, നാടോടി, മാന്ത്രികം എന്നീ ചിത്രങ്ങളും തമ്ബിയുടേതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. .

Top