മുന്‍ മന്ത്രിയും സിപി എം നേതാവുമായ വി ജെ തങ്കപ്പന്‍ (87) വിട വാങ്ങി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വസതിയിലായിരുന്നു അന്ത്യം. നായനാര്‍ മന്ത്രിസഭയില്‍ 87 തല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു. 2006ല്‍ പ്രോട്ടേം സ്‌പീക്കറുമായിരുന്നു.
നെയ്യാറ്റിന്‍കര അരളുമൂട് ആണ് ജന്മസ്ഥലം. നേമം മണ്ഡലത്തില്‍നിന്ന് മൂന്ന് തവണയും നെയ്യാറ്റിന്‍ക്കര മണ്ഡലത്തില്‍നിന്ന് ഒരു തവണയും വിജയിച്ച് നിയമസഭയിലെത്തി.1983ല്‍ നേമത്ത് നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്.
നെയ്യാറ്റിന്‍കര നഗരസഭാചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍ കരയിലെ അരളിമൂട്ടില്‍ ഝോണ്‍സനാണ് പിതാവ്. 1983ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മാള മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നിയമസഭയിലെത്തുന്നത്. കെ. കരുണാകരന്റെ മണ്ഡലം പിടിച്ചെടുത്ത് ചരിത്രം തിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
1963 മുതല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമാണ്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.