സര്‍ഗഭാരതി അക്കാദമി ഓഫ് മ്യൂസിക്ക് ആന്‍ഡ് ആര്‍ട്‌സ് (സാമ) സംഘടിപ്പിക്കുന്ന തരംഗ് 2021 എന്ന ഓണ്‍ലൈന്‍ മലയാളം ഫിലിം സോങ് കോമ്പറ്റീഷനിലെ വിജയിക്ക് മികച്ച ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സാമ പുരസ്‌കാരവും ലഭിക്കും.
പ്രസിദ്ധ സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, മോഹന്‍ സിത്താര, കര്‍ണാട്ടിക് സംഗീതജ്ഞ ഡോ:കെ ഓമനക്കുട്ടി ടീച്ചര്‍ എന്നിവരാണ് മത്സരത്തിലെ വിധികര്‍ത്താക്കള്‍.
പങ്കെടുക്കുന്നവരെ പ്രായമനുസരിച്ച് ജൂനിയര്‍, ഇന്റെര്‍മീഡിയറ്റ്, സീനിയര്‍, അഡല്‍റ്റ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
Male Female വോയിസിന് പ്രത്യേക മത്സരം ഉണ്ടായിരിക്കും.മത്സരത്തിന് നാലു റൗണ്ടുകളാണുള്ളത്. ഒരു മിനിറ്റ് മുതല്‍ രണ്ടു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വിഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക.
റിലീസ് ചെയ്‌ത മലയാള സിനിമാഗാനങ്ങള്‍ അതിന്റെ മൂലസൃഷ്ടിയുടെ അതേ ഭാവത്തിലും താളത്തിലും വേണം അവതരിപ്പിക്കാന്‍. കരോക്കെയോ, ഉപകരണ സംഗീതമോ പശ്ചാത്തലത്തില്‍ ഉപയോഗിക്കാതെയും ഒപ്പം വിഡിയോ എഡിറ്റ് ചെയ്യാതെയും വേണം മത്സരത്തിനായി അയയ്‌ക്കാന്‍.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +91 70126 24480 എന്ന നമ്പറിലേക്ക് തങ്ങളുടെ മുഴുവന്‍ പേര് വാട്‌സാപ്പ് സന്ദേശമായി അയയ്‌ക്കുക. സംഘാടകര്‍ അയച്ചു തരുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് തിരിച്ചയക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെസ്റ്റ് നമ്പര്‍ ലഭിക്കുന്നതാണ്. ഫെബ്രുവരി 25 ആണ് റജിസ്‌ട്രേഷനുള്ള അവസാന തീയതി.
സംഗീത നാടക നൃത്ത രംഗത്തെ വിവിധ മേഖലകളില്‍ വിദഗ്‌ധ പരിശീലനം ലഭ്യമാക്കുന്ന 'സാമ' അക്കാദമി ഫാ. ഡോ. എം. പി. ജോര്‍ജ്, ശ്രീ. ജീവ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം പബ്ലിക്ക് ലൈബ്രറി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഡോ. സിറിയക് തോമസ്,, റോയ് പോള്‍ ഐഎഎസ് എന്നിവരുള്‍പ്പെടുന്ന ബോര്‍ഡ് 'സാമ'യുടെ മേല്‍നോട്ടം വഹിക്കുന്നു.