സ്റ്റോക്കോം > ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്കിന്(യുഎസ്), ഷെറാര്‍ മുറൂ(ഫ്രാന്‍സ്), ഡോണ സ്ട്രിക്ക്ലന്‍ഡ്(കാനഡ) എന്നിവര്‍ പുരസ്കാരം പങ്കിട്ടെടുത്തു. ലേസര്‍ ഫിസിക്സ് മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം.
കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറന്ന കണ്ടുപിടിത്തമാണ് ഇവര്‍ നടത്തിയത്. ഭൗതികശാസ്ത്ര നോബേല്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.