തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ആന ഉടമകളുമായുള്ള മന്ത്രിമാരുടെ ചര്‍ച്ച പൂര്‍ത്തിയായി.
തൃശൂര്‍ പൂരം മനോഹരമായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്കും ആന ഉടമകളുടെ സംഘടനയ്‌ക്കും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ആനകളെ പൂരത്തിന് വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ യോഗം വിളിച്ചത്. എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നു കടകംപള്ളി പറഞ്ഞു. വനംവകുപ്പ് ആനപരിപാലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്‌തില്ല. അതു വലിയ പ്രശ്‌നമായതിനാല്‍ മുഖ്യമന്ത്രി വന്നശേഷം ചര്‍ച്ച ചെയ്‌തു തീരുമാനിക്കും.