സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും.
മഴ - 2500 മി. മീറ്റര്‍.
തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്.
തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്.
ജില്ലയിലെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ഏറെ ആകര്‍ഷിക്കും
റോഡ് മാര്‍ഗ്ഗമുള്ള യാത്ര
കുമളിയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ് ലഭിക്കും.
തേക്കടിയില്‍ നിന്ന് പ്രമുഖ പട്ടണങ്ങളിലേക്കുള്ള ദൂരം
കുമളിയില്‍ നിന്നുള്ള ബസുകളുടെ സമയക്രമം.
സസ്യജാലം
ഏകദേശം 1965 പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇവിടെയുണ്ട്. പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട 171 ചെടികളും 143 തരം ഓര്‍ക്കിടുകളും മൂന്നാറില്‍ കാണാം.
ജന്തു ജാലം
സസ്തനികള്‍ : കാട്ടാന, മ്ലാവ്, മാന്‍, വരയാട്, തുടങ്ങിയവയ്ക്കു പുറമെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ് , മലയണ്ണാന്‍, കടുവ, കാട്ടുപൂച്ച, തുടങ്ങി നിരവധി ജീവികളെ ഇവിടെ കണ്ടെത്താനാവും.
പക്ഷികള്‍ : ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 265 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. മരംകൊത്തി, പൊന്‍മാന്‍, വേഴാമ്പല്‍, കാട്ടുമൈന, തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
ഉരഗങ്ങള്‍ : മൂര്‍ഖന്‍, അണലി, തുടങ്ങിയവയ്ക്കു പുറമെ നിരവധി വിഷമില്ലാത്ത പാമ്പുകളും ഈ മലനിരകളിലും താഴ്‌വരകളിലുമുണ്ട്.
ഉഭയ ജീവികള്‍ : വിവിധ തരത്തിലുള്ള തവളകളാണ് ഉഭയജീവികളുടെ പട്ടികയിലുള്ളത്.
പെരിയാര്‍ തടാകത്തിലും സമീപ ജലാശയങ്ങളിലും വ്യത്യസ്തമായ മത്സ്യ സമ്പത്തുണ്ട്. തടാകത്തിലെ ഏക സസ്തനിയായ നിര്‍നായെയും ഇടയ്ക്കിടെ കാണാം.
തോട്ടങ്ങള്‍ : തേയില, ഏലം, കുരുമുളക്, കാപ്പി, എന്നിവ കൃഷി ചെയ്യുന്നവായാണ് ഇവിടുത്തെ തോട്ടങ്ങള്‍.
വാച്ച് ടവറുകള്‍ : പെരിയാര്‍ വനത്തിനുള്ളില്‍ രണ്ട് വാച്ച് ടവറുകളാണുള്ളത്. തേക്കടി ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വാച്ച് ടവര്‍ ബുക്ക് ചെയ്യാം.
ഫോണ്‍ : 322028
അനുവാദം നല്‍കേണ്ട ഉദ്ദ്യോഗസ്ഥന്‍ : വൈല്‍ഡ്‌ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്്, തേക്കടി.