തിരുവല്ലയില്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീകൊളുത്തിയ കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം, ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്.
പെണ്‍കുട്ടി അജിനെ തല്ലിയതിനുപിന്നാലെ കുപിതനായ അജിന് കൈവശമുണ്ടായിരുന്ന കുപ്പിയില്‍നിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെണ്‍കുട്ടി അലറുന്നത് ഇയാള്‍ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാള്‍ വന്നതെന്നും പൊലീസ് പറഞ്ഞു.