തിരുവനന്തപുരം: തീരത്ത് നൂറുമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു, ഇന്നലെ ഉച്ചമുതല്‍ ഈ പ്രതിഭാസം തുടരുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം ,വലിയ തുറ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള തീരത്തെല്ലാം കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്. ആഞ്ഞ് വീശുന്ന തിരമാലകള്‍ക്ക് പകരം കായലിലെ പ്പോലെ ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ദിവസങ്ങളായി കടലില്‍പോയവരെ അറിയിക്കാന്‍ കഴിയുന്നില്ലെന്ന് തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടല്‍ ഉള്‍വലിഞ്ഞത് അപായ സൂചനയാണോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.
കാലവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് കടലില്‍ പോയവരോടെല്ലാം വെള്ളിയാഴ്ച ഉച്ചയോടെ തിരികെയെത്താനാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ് മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.