• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അപൂര്‍വയ്‌ക്ക്‌ മറ്റൊരാളുമായി ബന്ധമെന്ന്‌ രോഹിത്തിന്റെ മാതാവ്‌; സ്വത്തിലും കണ്ണ്‌

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത്‌ ശേഖര്‍ തിവാരിയുടെ ഭാര്യ അൂര്‍വ ശുക്ല തിവാരിക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന്‌ ആരോപണം. രോഹിത്തിന്റെ മാതാവ്‌ ഉജ്വലയാണ്‌ ഈ ആരോപണവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. 2017ലാണ്‌ രോഹിത്തും അപൂര്‍വയും തമ്മില്‍ കാണുന്നത്‌. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ്‌ ഇവര്‍ അടുത്തത്‌. ഒരു വര്‍ഷത്തോളം അടുത്തിടപഴകിയ ഇവര്‍ ഇടക്കാലത്ത്‌ അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവര്‍ 2018 ഏപ്രിലിലാണ്‌ വിവാഹിതരായത്‌.

വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും രോഹിത്തിന്റെ മാതാവ്‌ ഉജ്വല മൊഴി നല്‍കിയിട്ടുണ്ട്‌. ഒരു വീട്ടില്‍ തന്നെ പിരിഞ്ഞായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്‌. ഇടയ്‌ക്കിടയ്‌ക്ക്‌ തര്‍ക്കം പതിവായിരുന്നു. വിവാഹത്തിനു മുന്‍പ്‌ അപൂര്‍വയ്‌ക്ക്‌ മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന്‌ പണത്തോട്‌ ആര്‍ത്തിയായിരുന്നുവെന്നും ഉജ്വല മൊഴി നല്‍കിയിട്ടുണ്ട്‌. ഡിഫന്‍സ്‌ കോളനിയിലെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ്‌ അപൂര്‍വ പ്രാക്ടീസിന്‌ പോയിരുന്നതെന്നും ഉജ്വല പറയുന്നു.

രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫന്‍സ്‌ കോളനിയിലെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ്‌ പറയുന്നത്‌. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ്‌ ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്‌തത്‌.

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഉത്തരാഖണ്ഡിലേക്ക്‌ പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്‌. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്‌. വഴക്കിനിടെ അപൂര്‍വ ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളില്‍ തെളിവടക്കം അപൂര്‍വ നശിപ്പിച്ചുവെന്നും പൊലീസ്‌ പറഞ്ഞു.

ആറ്‌ വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ്‌ എന്‍.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത്‌ തിവാരി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്‌. തുടര്‍ന്ന്‌ 2015 ല്‍ ഉജ്വലയെ വിവാഹം കഴിച്ച എന്‍.ഡി. തിവാരി കഴിഞ്ഞ വര്‍ഷമാണു മരിച്ചത്‌.

Top