ചെങ്ങന്നൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ച ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസ്യോസിന്റെ മൃതദ്ദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഓതറ സെന്റ് ജോര്‍ജ് ദയറായിലായിരുന്നു കബറടക്ക ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിനു വേണ്ടി തിരുവല്ല ആര്‍ഡിഒ റീത്ത് സമര്‍പ്പിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി മാത്യു ടി. തോമസ്, എംഎല്‍എമാരായ സജി ചെറിയാന്, വീണ ജോര്‍സ് തുടങ്ങി നിരവധി പേര് സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ തിരുമേനിമാരും വൈദികരും ചേര്‍ന്നാണ് സംസ്കാര ശുശ്രൂഷ നടത്തിയത്.