ലഖ്‌നൗ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശില്‍നിന്നുള്ള ബി ജെ പി എം എല്‍ എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്.
‘ഭാരത് മാതാ കി ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ ബുദ്ധിമുട്ടുള്ളവർ പാക്കിസ്ഥാനികളാണ്. അവർക്ക് ഈ രാജ്യത്തു ജീവിക്കാൻ അവകാശമില്ല. മാതൃരാജ്യത്തെ അമ്മയെപ്പോലെ കണക്കാക്കിയില്ലെങ്കിൽ അവരുടെ രാജ്യസ്നേഹത്തെക്കുറിച്ചു സംശയിക്കേണ്ടിയിരിക്കുന്നു എന്നും ബൈറിയയിൽനിന്നുള്ള എംഎൽഎയായ സിങ് പറഞ്ഞു.