തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരാതികളില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുംവേണ്ടിയാണ് കോഴിക്കോടും തൃശ്ശൂരും എറണാകുളത്തുമാവും പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വരുന്നതെന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇവയ്ക്കുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭയില്‍ തീരുമാനമെടുത്തു. ഓരോ സ്റ്റേഷനുകള്‍ക്ക് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം 18 തസ്തികകളാവും സൃഷ്ടിക്കുക.മൊത്തം 54 തസ്തികകള്‍ ഇത്തരത്തില്‍ സൃഷ്ടിക്കും. കൂടാതെ സര്‍ക്കാര്‍ എയ്ഡഡ് വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.സഡ്) ക്ലിയറന്‍സിനുള്ള പരിശോധനയില്‍നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.