ദില്ലി: എയര്‍ ഇന്ത്യയുടെ ജനല്‍ അടര്‍ന്നു വീണു. പഞ്ചാബിലെ അമൃത്സറില്‍ നിന്നുംദില്ലിയിലേക്ക് തിരിച്ച വിമാനത്തിന്റെ ജനലാണ് ഇളകി വീണത്. ജനല്‍ പെട്ടെന്ന് തന്നെ അടക്കാന്‍ കഴിഞ്ഞതു മൂലം വന്‍ അപകടമാണ് ഒഴിവായത്. എന്നാല്‍ ജനല്‍ അടര്‍ന്ന് വീഴുമ്ബോഴുണ്ടായ കുലുങ്ങലില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി.
അമൃസറില്‍ നിന്നും പറന്നുയര്‍ന്ന് 35 മിനിറ്റ് കഴിഞ്ഞ ശേഷമാണ് അപകടമുണ്ടായത്. 15,000 അടി ഉയരത്തില്‍ പറന്നുയരവെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു സംഭവം. ദില്ലി വിമാനത്താവളത്തിലെത്തിയ ഉടന്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. 10-20 മിനിറ്റ് നേരത്തോളം വിമാനം ഇളകിയതായും യാത്രക്കാര്‍ പറഞ്ഞു.
വിമാനത്തിലെ ജനലിലെ അകത്തെപാളി അടര്‍ന്നു വീണാണ് യാത്രക്കാരില്‍ ഒരാളുടെ തലക്ക് പരുക്ക് സംഭവിച്ചത്. ഇതോടെ യാത്രക്കാര്‍ ഭയാശങ്കയിലാകുകകയും ചെയ്തു. ചില യാത്രക്കാരെ ഓക്സിജന്‍ മാസ്‌ക് ധരിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യ ഡയറക്ടേറ്റ് ജനറള്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.