അമിതാഭ് ബച്ചന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തഗ്സ് ഓഫ് ഹിന്ദൊസ്ഥാനിലെ ആദ്യഗാനം പുറത്തിറങ്ങി. അമിതാഭ് ബച്ചനും ആമിര്‍ ഖാനുമാണ് ഗാനത്തിന് ചുവടുവെയ്ക്കുന്നത്. അമിതാഭ് ഭട്ടാചാരിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അജയ് അതുലാണ്. ഷുക്കൗന്ദര് സിങും വിശാല്‍ ദദ്ലാനിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്.
ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്.
നവംബര്‍ 8 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.