തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പൈലി വാത്യാട്ട് ബിഡെജെഎസ് സ്ഥാനാര്‍ഥി. എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം തുഷാര്‍ രാജി വയ്ക്കില്ല. അച്ഛനെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാന്‍ പോകുന്നതെന്നും തുഷാര്‍ പറഞ്ഞു. തൃശൂരില്‍ ജയം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പൈലി വാത്യാട്ട് കേളകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ ്അദ്ദേഹം ബിഡിജെഎസില്‍ എത്തിയത്. 2016ല്‍ പേരാവൂരില്‍ എന്‍ഡിഎ സ്ഥാനാര്ത്ഥിയായിരൂന്നു പൈലി വാത്യാട്ട്.
കഴിഞ്ഞ ദിവസം മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. മാവേലിക്കര, ഇടുക്കി, ആലത്തൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥിയെയാണ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.