തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് താന്‍ എതിരല്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിനുള്ളത് ശക്തമായ സംഘടന സംസ്‌കാരമാണ്. എസ്‌എന്‍ഡിപി ഭാരവാഹി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്‌എന്‍ഡിപിയ്‌ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്‌എന്‍ഡിപിയ്‌ക്ക് സമദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ലോക്‌സഭയിലേക്ക് തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് പറഞ്ഞിരുന്നു.
എസ്‌എന്‍ഡിപിക്ക് നാണക്കേടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. എസ്‌എന്‍ഡിപിയ്‌ക്ക് രാഷ്‌ട്രീയമില്ല. അതിനാല്‍ തന്നെ നേതാക്കള്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്‌സഭയിലേക്ക് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബിഡിജെഎസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് പറഞ്ഞിരുന്നു. എന്‍ഡിഎ മുന്നണിക്കൊപ്പമാണ് ബിഡിജെഎസ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളിലാണ് ബിഡിജെഎസ് ജനവിധി തേടുന്നത്.