ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എന്‍ഡിഎയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഭാരത് ധര്‍മ ജന സേന (ബിഡിജെഎസ്) സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അച്ഛനില്ലാത്ത ചില ആളുകള്‍ നവമാധ്യമങ്ങളില്‍ പലതും എഴുതി വിടാറുണ്ട്. അതു കാര്യമാക്കേണ്ടതില്ല. തുഷാര്‍ പറഞ്ഞു.
ബിഡിജെഎസിനെ ജാതി രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ഇടതു വലതു പാര്‍ട്ടികള്‍ ശ്രമിച്ചു. വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി അവര്‍ നടത്തിയ പ്രചാരണമാണത്. ഇപ്പോള്‍ ഇടതു വലതു പാര്‍ട്ടികള്‍ ജാതി അടിസ്ഥാനമാക്കിയാണു സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ തിളക്കമാര്‍ന്ന വിജയം നേടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.