ന്യൂജേഴ്‌സിയില്‍ നിര്യാതനായ ടൈറ്റസ് തോമസിന് (ടിറ്റി-71) അമേരിക്കന്‍ മലയാളികളുടെ ബാഷ്‌പാഞ്‌ജലി .
ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ തിരുവാ കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി തോമസ് അന്നമ്മ ദമ്പതികളുടെ പുത്രനായ ടൈറ്റസ് തോമസിന്റെ വിയോഗം ഫിലദഫിയായിലെ മലയാളിസമൂഹത്തിന് തീരാനഷ്ടമായി.
മേരി ടൈറ്റസ് തോമസ് (കുഞ്ഞൂഞ്ഞമ്മ) പത്‌നിയും തോമസ് ടൈറ്റസ് തോമസ്, ജോണ്‍ ടൈറ്റസ് തോമസ്, ടോബി ടൈറ്റസ് തോമസ് എന്നിവര്‍ മക്കളുമാണ്. ജിബോയ് ഏകസഹോദരനും ഭായി മോള്‍ (തിരുവല്ല) ഓമന (എറണാകുളം) കൊച്ചുമോള്‍ (എറണാകുളം) എന്നിവര്‍ സഹോദരിമാരുമാണ്.
ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായ ടൈറ്റസ് തോമസ് ഇടവകയുടെ ആദ്യകാല അംഗവും ഇടവകാംഗങ്ങള്‍ക്ക് പ്രിയമുള്ള വ്യക്തിയുമായിരുന്നു. ന്യൂജേഴ്‌സിയിലെ കൂപ്പര്‍ ഹോസ്‌പിറ്റലിലെ റെസ്‌പിററ്റോറി വിഭാഗം തലവനായിരുന്ന പരേതന്‍ അവിടെ നിന്നും റിട്ടയര്‍ ചെയ്‌ത ശേഷം ചെറിഹില്ലില്‍ കുടുംബസേമതം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മറ്റുള്ളവരെ കരുതുന്നതിലും സ്‌നേഹിക്കുന്നതിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം പ്രത്യാശാജിവിതത്തിന്റെ കാവല്‍ക്കാരനായിരുന്നു.
ടൈറ്റസ് തോമസിന്റെ നിര്യാണത്തില്‍ ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.അനീഷ് തോമസ് തോമസ് ഇടവകയുടെ അനുശോചനമറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റുമായി അദ്ദേഹത്തിന്റെ വിയോഗത്തില്‍ നൂറ് കണക്കിന് സ്‌നേഹിതര്‍ തങ്ങളുടെഅനുശോചനമറിയിച്ചു. വ്യൂവിംഗ് സര്‍വ്വീസ് മാര്‍ച്ച് 7 ഞായറാഴ്‌ച വൈകുന്നേരം 5 മുതല്‍ 7.30 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് നടക്കും. തുടര്‍ന്ന ് നടക്കുന്ന ആദ്യ ഭാഗ സംസ്‌കാര ശുശ്രൂഷയില്‍ റവ.അനീഷ് തോമസ് തോമസ് പ്രധാന കാര്‍മ്മികത്വം വഹിക്കും. ഫിലദല്‍ഫിയായിലെ മറ്റ് മാര്‍ത്തോമ്മാ ഇടവകയിലെ പട്ടക്കാരും സഹ കാര്‍മ്മീകരാകും. എക്യുമെനിക്കല്‍ രംഗത്തെ പട്ടത്വ പ്രമുഖരും ആരാധനയില്‍ പങ്കെടുക്കും.
മാര്‍ച്ച് 8 തിങ്കളാഴ്‌ച രാവിലെ 9.30 മുതല്‍ 10 30 വരെ നടക്കുന്ന വ്യൂവിംഗ് സര്‍വ്വീസിന് ശേഷം നടക്കുന്ന രണ്ടാം ഭാഗ സംസ്‌കാര ശുശ്രൂഷയെ തുടര്‍ന്ന് 12 മണിക്ക് ന്യൂജേഴ്‌സിയിലെ ചെറിഹിലിലുള്ള കോള്‍സ് ടൗണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
മലയാളം വാര്‍ത്തയുടെ അഭ്യൂദയകാംക്ഷിയായിരുന്ന ടൈറ്റസ് തോമസിന്റെ വിയോഗത്തില്‍ ചീഫ്‌എഡിറ്റര്‍ ഏബ്രഹാം മാത്യു കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ഫിലദല്‍ഫിയാ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന് വേണ്ടി സന്തോഷ് ഏബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സിലിനു വേണ്ടി റെനി ജോസഫ്, തിരുവല്ലാ മാര്‍ത്തോമ്മാ കോളജ് അലൂമ്‌നി അസോസിയേഷന്‍ ഫിലദല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ ് മാത്യൂസ് ടി.മാത്യൂസ് (രവി) എന്നിവര്‍ പരേതന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബോയി 856-607 9665, ചാണ്ടി വര്‍ഗ്ഗീസ് 856-316-8276, അലക്‌സ് തോമസ് 215-850-5268