രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ 505. ആകെ രോഗബാധിതരുടെ എണ്ണം 3577 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ പതിനൊന്ന് പേര്‍ മണത്തിനു കീഴടങ്ങി. ഇതോടെ രാജ്യത്ത് മരണസംഖ്യ 83 ആയി. 274 ജില്ലകളില്‍ കോവിഡ് വ്യാപിച്ചെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 274 പേര്‍ രോഗം മാറി ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയിലുള്ളത് 3219 പേരാണ്.
ഡല്‍ഹിയില്‍ !ഞായറാഴ്‌ച 58 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഇതോടെ തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 503 ആയി ഉയര്‍ന്നു. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം ഏഴായി. രോഗബാധിതരില്‍ 320 പേരും നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
തമിഴ്‌നാട്ടില്‍ ഞ?ായറാഴ്‌ച 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. ഒരാള്‍ ദുബായില്‍ നിന്ന് എത്തിയതാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 571 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് മരണം 45 ആയി ഉയര്‍ന്നു. 13 പേരാണ് ഞായറാഴ്‌ച മരിച്ചത്. ഇതില്‍ എട്ട് പേര്‍ മുംബൈയിലും മൂന്നു പേര്‍ പുണെയിലുമാണ് മരണമടഞ്ഞത്. പുണെയില്‍ ഞായറാഴ്‌ച 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഞായറാഴ്‌ച 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികള്‍ 747 ആയി.