എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.
രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.
'എന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി സമര്‍പ്പിച്ചു. കുടുംബരാഷ്ട്രീയവും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന സംസ്‌കാരവുമാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സ്വാഭിമാനമുള്ള ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ല' വടക്കന്‍ പറഞ്ഞു.
സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ മാധ്യമവിഭാഗം രൂപീകരിക്കാന്‍ മുന്നില്‍നിന്നതു ടോം വടക്കനായിരുന്നു. 20 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിട്ടില്ല. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ മാധ്യമവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന വടക്കന്റെ സ്വാധീനം പടിപടിയായി കുറഞ്ഞു. തുടര്‍ന്ന് മീഡിയ വിഭാഗം രണ്‍ദീപ് സുര്‍ജെവാലയുടെയും പ്രിയങ്കാ ചതുര്‍വേദിയുടെയും കൈകളിലേക്ക് മാറുകയായിരുന്നു.