പാല: പണിയെടുക്കാത്ത ചില താപ്പാനകള്‍ കെ എസ് ആര്‍ ടി സിയില്‍ ഉണ്ട് എന്നും ഇവരെ ചാട്ടവാറിനടിക്കാതെ സ്ഥാപനം രക്ഷപെടില്ല എന്നും എം ഡി ടോമിന്‍ തച്ചങ്കരി. പണിയെടുക്കാത്തവരെ ഒറ്റപ്പെടുത്തണം, പണം മോഷ്ടിക്കുന്നതു പോലെയുള്ള തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിവരും. ഒരു അന്വേഷണം പോലും ഇല്ലാതെ ഇവരെ പുറത്താക്കും.
ഇവരുടെ ഒക്കെ സംരക്ഷകര്‍ എന്ന മട്ടില്‍ എത്തുന്ന ചിലര്‍ എന്നെ ഓലപ്പാമ്ബ് കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇനി അതു നടക്കില്ല. പിരിച്ചു വിട്ടവര്‍ ആരുടെയും വക്കാലത്തുമായി വന്നിട്ടു കാര്യം ഇല്ല. ജോലി എടുക്കുന്നവരും എടുക്കാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് കെ എസ് ആര്‍ ടി സിയില്‍. ആര്‍ക്കും പിഴിയാവുന്ന വെള്ളാനയാണ് കെ എസ് ആര്‍ ടി സി എന്നാണു ചിലരുടെ ധാരണ. ഇത്തരക്കാരെ ഇനി അടുപ്പിക്കില്ല.
നല്ല കാര്യങ്ങള്‍ക്ക് എതിര്‍പ്പുമായി വരുന്ന മദ്ധ്യവര്‍ത്തികളെ നീര്‍വിര്യമാക്കികളയും. ജീവനക്കാര്‍ എന്നെയാണ് അനുസരിക്കേണ്ടത്. എന്നെ മാത്രം. കെ എസ് ആര്‍ ടി സിയുടെ മുന്നിലുള്ളത് യാത്രക്കാരന്റെയും സ്ഥാപനത്തിന്റെയും നന്മയാണ്.
ഇതില്‍ രാഷ്ട്രിയക്കാര്‍ക്കും യൂണിയനുകള്‍ക്കുമൊന്നും വലിയ കാര്യമില്ല. ഇപ്പോഴത്തെ ജീവനക്കാരില്‍ മൂന്നില്‍ ഒന്നേ ഉള്ളു എങ്കിലും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. ഒരു വര്‍ഷത്തിനകം ജീവനക്കാരുടെ ശമ്ബളം പരിഷ്‌ക്കരിക്കുകയും ആനുകൂല്ല്യം നല്‍കുകയും ചെയ്യുമെന്നും തച്ചങ്കരി പറഞ്ഞു.