മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പ്രതിനിധികളാണ് ബില്ലിനെ എതിര്‍ത്തത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണു നിയമം.
ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികള്‍ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വയ്‌ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്നതോടെ ഇതനുസരിച്ച് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങള്‍ പിന്തുടരുന്നതെന്നും ബില്ലിനെ എതിര്‍ക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുന്‍പ് ജെഡിയു അംഗം ബസിഷ്ട നരെയ്‌ന്‍ സിങ് പറഞ്ഞു.
കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും ബില്ലിനെ രാഷ്‌്‌ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.