ഫിലാഡൽഫിയ; കേരള പിറവിയുടെ 62ാം വാർഷികം ഫിലാഡൽഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ടെസ്റ്റേറ്റ് കേരളാഫോറം നവംബർ 4-ന് ശനിയാഴ്ച നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ പൈസ് വില്ലേജ് റസ്റ്റോറന്റ് ഹാളിലെ ഐ.വി ശശി നഗറിൽ ആഘോഷപൂർവ്വം കൊല നടി.
സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ അതിഥിയായെത്തിയ കേരളത്തിലെ സുപ്രസിദ്ധ സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജാതീയ വർതിരുവുകളും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകളുമെന്നും നവകേരള നിർമ്മിതിയിൽ അമേരിയ്ക്കയിലെ മലയാളി കുടിയേറ്റ സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണം ഉൺടാകണമെന്നും സതീഷ്ബാബു പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിൽ വിൻസന്റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ) സംഘടന പ്രതിനിധികളായ ജോർജ്ജ് ഓലിക്കൽ (പമ്പ), ജോബി ജോർജ് (കോട്ടയം അസ്സാസിയേഷൻ),ജീമോൻ ജോർജ്ജ് (ഏഷ്യൻ അഫേഴ്സസ്) തോമസ് പോൾ (ഫ്രൺട്സ് ഓഫ് തിരുവല്ല), സുരേഷ് നായർ (ഫ്രൺട്സ് ഓഫ് റാന്നി), ജോർജ് നടവയൽ, (പിയാനോ), പി.കെ സോമരാജൻ (എസ് .എൻ.ഡി.പി), ജോർജ് കടവിൽ (മുള), റജി ജോസഫ് (ഫിൽമ), ഫീലിപ്പോസ് ചെറിയാൻ, ടി.ജെ തോംസൺ എന്നിവർ കരളദിനാശംസകൾ നേർന്നു. അലക്സ് തോമസ് സ്വാഗതവും, രാജൻ സാമുവൽ നന്ദി പ്രകാശനവും നടത്തി, റോണി വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് സതീഷ്ബാബു പയ്യന്നൂരിന്റെ നേതൃത്വത്തിൽ ആത്മകഥ രചന കളരി സംഘടിപ്പിച്ചു. കുടിയേറ്റ ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും കോർത്തിണക്കി ആത്മകഥ രചന എങ്ങനെ സാദ്ധ്യമാക്കാമെന്ന നിർദ്ദേശങ്ങൾ നൽകി. സെമിനാറിൽ പ്രാഫസർ കോശി തലയൽ, മുരളി ജെ നായർ, നീന പനയൽ, എം.പി ഷീല, ജോർജ് നടവയൽ, അലക്സ് തോമസ്, ഫാദർ ഫിലിപ്പ് മോഡയിൽ, അനിത പണിക്കർ, പി.കെ സോമരാജൻ, സുരേഷ് നായർ, അനിൽകുമാർ കുറുപ്പ് എന്നിവർ കുടിയേറ്റ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. ജോർജ് ഓലിക്കൽ മോഡറേറ്ററായിരുന്നു.
കേരളത്തനിമയാർന്ന കലാസംസ്കാരിക പരിപാടികൾക്ക് സുമോദ് നെല്ലിക്കാല നേത്യത്വം നൽകി. സാബു പാമ്പാടിയുടെ നേത്യത്വത്തിൽ അനൂപ് ജോസഫ്, സുമോദ് നെല്ലിക്കാല, റജി ജോസഫ്, ജെയിസൺ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത വിരുന്നും, ഐശ്വര്യ ബിജുവിന്റെ കവിതാ പരായണവും , കേരളദിനാഘോഷത്തിന് ചാരുതയേകി.
(ജോർജ്ജ് ഓലിക്കൽ)