ഫിലഡല്‍ഫിയ∙ ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരള പിറവി ആഘോഷം നവംബര്‍ നാലിന് 3.30 മുതല്‍ 8 വരെ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായില്‍ (9226 ആഷ്റ്റന്‍ റോഡ്) ഐ. വി. ശശി നഗറില്‍ നടക്കും.
സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥിയാകും. കേരളദിനാഘോഷത്തോടനുബന്ധിച്ച് സതീഷ്ബാബു പയ്യന്നൂരിന്റെ നേതൃത്വത്തില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കും. സാഹിത്യസമ്മേളനത്തില്‍ ഫിലഡല്‍ഫിയായിലെ സാമുഹിക, സാംസ്കാരിക, നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. സതീഷ്ബാബു പയ്യന്നൂര്‍ നയിക്കുന്ന ആത്മകഥ രചന കളരിയില്‍ പ്രവാസജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും അതിലൂടെ ആത്മകഥ രചന എങ്ങനെ സാധ്യമാക്കമെന്ന നിര്‍ദ്ദേശങ്ങളും ലഭിക്കും.
വൈകുന്നേരം സാംസ്കാരിക സമ്മേളനം നടക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്മാന് ജോഷി കുര്യാക്കോസിന്റെ നേതൃത്വത്തില്‍, ടി. ജെ. തോംസണ്‍ (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന് (ട്രഷറര്‍), അലക്സ് തോമസ്, (കേരള ഡേ ചെയര്മാന്), ജീമോന്‍ ജോര്‍ജ്, ജോര്‍ജ് നടവയല്‍, രാജന് സാമുവല്‍, റോണി വർഗീസ,് സുമോദ് നെല്ലിക്കാല, വിന്‍സന്റ് ഇമ്മാനുവല്‍, എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു.