• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രണ്ടിടത്ത്‌ ജയം; വടകരയില്‍ ചോര്‍ച്ച; തൃശൂരില്‍ 'അപ്രതീക്ഷിത' നേട്ടം: ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്ന്‌ ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട്‌ വര്‍ധിക്കും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും പ്രാഥമിക കണക്കെടുപ്പില്‍ സംസ്ഥാനത്ത്‌ താമര വിരിയുമെന്നുറപ്പിക്കുന്നു. ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന്‌ അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതമാണ്‌. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും മൂന്ന്‌ ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്‌. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുയരുമെന്നും ബിെജപി കണക്കുകൂട്ടുന്നു.

Top