ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ വാക്കുകള്‍ക്ക് ഇന്ത്യ ഔേദ്യാഗികമായി മറുപടി നല്‍കിയിട്ടില്ല. നേരത്തെയും ഇന്ത്യ-പാക്കിസ്ഥാന് പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ഇന്ത്യ മറുപടി പറഞ്ഞിരുന്നു.