യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2021 ലെ സമാധാന നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്‌തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്‌തത്.
ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് 13നാണ് യുഎഇയും ഇസ്രയേലും തമ്മില്‍ എല്ലാ മേഖലയിലും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള കരാറിന് ധാരണയായത്. ഇതോടെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാഷ്ട്രവുമായി യുഎഇ. വൈറ്റ് ഹൗസില്‍ ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ധാരണ എന്നതിനാല്‍ ട്രംപ് സുപ്രധാന പങ്കു വഹിച്ചു എന്നാണ് നാമനിര്‍ദേശത്തില്‍ എടുത്തു പറയുന്നത്.
ഇന്ത്യപാക്കിസ്ഥാന്‍ തര്‍ക്കത്തില്‍ കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെടല്‍ സംബന്ധിച്ചും നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളുടെ തര്‍ക്ക പരിഹാരത്തിന് ട്രംപ് സുപ്രധാന പങ്കുവഹിച്ചെന്നാണ് നാമനിര്‍ദേശത്തില്‍ പ്രധാന വിശേഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.