വാഷിംഗ്ടൺ ഡിസി: ബ്രെറ്റ് കാവനോ അമേരിക്കൻ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടപ്പോൾ ഡിസി സർക്യൂട്ട് അപ്പീൽ കോടതിയിലുണ്ടായ ഒഴിവിലേക്ക് ഇന്ത്യൻ വംശജ നിയോമി റാവുവിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
നാൽപത്തഞ്ചുകാരിയായ നിയോമി ഇപ്പോൾ ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ മേധാവിയാണ്. സുപ്രീംകോടതിക്കു തൊട്ടു താഴെയുള്ള കോടതിയാണിത്. ശിപാർശ സെനറ്റ് അംഗീകരിച്ചാൽ ഇന്ത്യൻ വംശജരിൽനിന്ന് ഈ കോടതിയിൽ ജഡ്ജിയാകുന്ന രണ്ടാമത്തെയാളാകും നിയോമി. ശ്രീ ശ്രീനിവാസനാണ് ആദ്യ വ്യക്തി.
വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷണങ്ങൾക്കിടെയാണു ട്രംപ് ഇന്ത്യൻ വംശജയുടെ പേര് ശിപാർശ ചെയ്യുമെന്നു പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്നു കുടിയേറിയ പാഴ്സി ദന്പതികളുടെ മകളാ ണ് നിയോമി .