• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ട്രംപ്‌ ഭരണകൂടം യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 11 ആയി

പി പി ചെറിയാന്‍
2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച്‌ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കു ട്രംപ്‌ ഭരണകൂടം അമേരിക്കയില്‍ യാത്രവിലക്കേര്‍പ്പെടുത്തിയിരുന്നതിനിനു പുറമേ എറിത്രിയ, കിര്‍ഗിസ്‌താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ ആറ്‌ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ കൂടി ജനുവരി അവസാന വാരം യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയാതായി ട്രംപ്‌ ഭരണകൂടം അറിയിച്ചു.

കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആറ്‌ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതെന്നാണ്‌ അറിയുന്നത്‌. ഇതിനെ കുറിച്ച്‌ കൂടുതല്‍ വിശദീരികരണം നല്‍കാന്‍ യു എസ്‌ സ്‌റ്റേറ്റ്‌ ഡിപാര്‍ട്ട്‌മെന്റ്‌ വിസമ്മതിച്ചു. .

വിലക്കേര്‍പ്പെടുത്ത ആറ്‌ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ അമേരിക്ക വിസ നല്‍കുകയോ രാജ്യത്ത്‌ താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാരല്ലാത്തവര്‍ക്കുള്ള വിസയ്‌ക്ക്‌ വിലക്കുണ്ടാകില്ല. അമേരിക്കയുടെ സുരക്ഷാവിവര കൈമാറ്റ നിലവാരത്തില്‍ എത്താതാണ്‌ ഈ രാജ്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതെന്ന്‌ ഹോംലാന്‍ഡ്‌ സെക്യൂരിറ്റി ആക്‌റ്റിംഗ്‌ സെക്രട്ടറി ചാഡ്‌ വോള്‍ഫ്‌ പറഞ്ഞു.

Top