വാഷിംഗ്ടണ്‍: ഇന്ത്യക്കും ചൈനയ്ക്കും നല്‍കിവരുന്ന സാമ്ബത്തിക സഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക തയാറെടുക്കുന്നു. വളരെ വേഗം വളരുന്ന സമ്ബദ് വ്യവസ്ഥകള്‍ എന്ന നിലയില്‍ ഇന്ത്യക്കും ചൈനയ്ക്കും നല്‍കിവരുന്ന സഹായം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ചൈനയെ ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായി വളരാന്‍ സഹായിച്ചത് ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) ആണെന്നും അദ്ദേഹം ആരോപിച്ചു. ചില രാജ്യങ്ങളെ വളരുന്ന സമ്ബദ്ഘടനയായാണ് പരിഗണിക്കുന്നത്. ചിലത് ഇതുവരെ സ്വയംപര്യാപ്തമാകാത്ത സമ്ബദ്ഘടനകളും. അവയക്ക് നമ്മള് ആനുകൂല്യങ്ങള്‍ നല്കി വരികയാണ്.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ പെടുത്തി സാമ്ബത്തിക സഹായം ചെയ്യുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ സമ്ബദ്വ്യവസ്ഥയാവട്ടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവയ്ക്ക് നമ്മള് സാമ്ബത്തിക സഹായം നല്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മള് ഇത് നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.