ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാതാ തുരങ്കമായ മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള തുരങ്ക നിര്‍മാണം പത്ത് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആറ് വര്‍ഷം കൊണ്ടാണ് തുരങ്കം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിര്‍മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. ചീഫ് എന്‍ജിനീയര്‍ കെ പി പുരുഷോത്തമന്‍ പറഞ്ഞു.
തുരങ്കത്തില്‍ 60 മീറ്റര്‍ ഇടവിട്ട് സി സി ടി വി ക്യാമാറകളും അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിന് 500 മീറ്റര്‍ വ്യത്യാസത്തില്‍ എമര്‍ജന്‍സി വാതിലും സജ്ജമാക്കിയിട്ടുണ്ട്. തുരങ്ക നിര്‍മാണത്തിലൂടെ ഹിമാചല്‍ പ്രദേശിലെ മണാലിക്കും ലേക്കും ഇടയിലുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ (നാല് മണിക്കൂര്‍) ലാഭിക്കാന്‍ കഴിഞ്ഞു. തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദുര്‍ഘടമായ പാതയായതിനാല്‍ നിര്‍മാണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് പുരുഷോത്തമന്‍ പറഞ്ഞു. 10.5 മീറ്റര്‍ വീതിയുള്ള തുരങ്കത്തിന് ഇരുവശത്തും ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്.
വര്‍ഷത്തില്‍ അഞ്ച് മാസം മത്രം തുറക്കാനാകുന്ന റോഹ്‌താംഗ് പാസുമായി ബന്ധിച്ച് തുരങ്ക നിര്‍മാണം നടത്തുന്നത് വെല്ലുവിളിയായിരുന്നതായി പ്രൊജക്ട് സംഘം ഡയറക്ടര്‍ കേണല്‍ പരീക്ഷിത്ത് മെഹ്‌റ അഭിപ്രായപ്പെട്ടു