വാഷിംഗ്ടണ്‍: ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം യുഎസ് എംബസി ടെൽ അവീവിൽ നിന്നും ജറുസലമിലേക്ക് മാറ്റുമെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ വാഗ്ദാനം മേയ് 14 ന് (തിങ്കൾ) നിറവേറ്റുന്നു. ഇസ്രയേൽ രാഷ്ട്രം രൂപീകരിച്ചതിന്‍റെ എഴുപതാം വാർഷിക ദിനം കൂടിയാണ് മേയ് 14.
മുൻ അമേരിക്കൻ പ്രസിഡന്‍റുമാർ പലപ്പോഴായി നൽകിയ വാഗ്ദാനം നിറവേറ്റുന്നതിന് നടപടികൾ സ്വീകരിക്കാതിരുന്നിടത്താണ് ട്രംപ് തന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നത്. എന്നാൽ ഉദ്ഘാടനത്തിന് ഏഴു ദിവസം മാത്രം ബാക്കിനിൽക്കെ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പ്രസിഡന്േറാ വൈസ് പ്രസിഡന്േറാ ഉണ്ടാവില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ ഒൗദ്യോഗികമായി അറിയിച്ചു.
പ്രതിഷേധം ഉയരുമെന്നതിനാലാണ് ട്രംപ് പങ്കെടുക്കാതിരിക്കുന്നതെന്നാണ് വിശദീകരണം. ഡെലിഗേഷൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ ബുള്ളിവാന്‍റെ നേതൃത്വത്തിൽ ട്രഷറി സെക്രട്ടറി സ്റ്റീവൻ, യുഎസ് അംബാസഡർ ഡേവിഡ് ഫ്രീമാൻ എന്നിവരാണ് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുക.
-പി.പി ചെറിയാൻ