ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന വാദങ്ങള്‍ തുടരുമ്ബോഴും സുരക്ഷ സംബന്ധിച്ച ആശങ്കവീണ്ടും ഉയരുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നതായും ഇതു തടയുന്നതിന് നടപടിയുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യക്്തികളുടെ ബാങ്ക് വിവരങ്ങള്‍ അടക്കമുള്ള വിവരശേഖരണ സംവിധാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന വാണിജ്യ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് ആയ സീഡിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന്റെ പിഴവിലൂടെ ആധാര്‍ നമ്ബര്‍, 12 അക്ക ഐഡി നമ്ബര്‍ എന്നിവയും ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് സ്ഥാപനത്തിലൂടെയാണിത് ചോര്‍ന്നത് എന്ന് വ്യക്തമല്ല.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ. ആധാര്‍ ഡേറ്റാബേസില്‍ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ആധാര്‍ വിവരങ്ങള്‍ ഭദ്രവും സുരക്ഷിതവുമാണെന്നും യുഐഡിഎഐ അറിയിച്ചു. അടിസ്ഥാന മില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ചോര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പ്രസ്തുത കമ്ബനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ആധാര്‍ അധികൃതര്‍ വ്യക്തമാക്കി.