• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇനി ഇന്ത്യയും

യുണൈറ്റഡ് നേഷന്‍സ്: 2019 ജനുവരി ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ബെഹറിന്‍, ബംഗ്ലാദേശ് ഫിജി, ഫിലിപ്പീന്‍സ്, എന്നീ രാജ്യങ്ങള്‍ മത്സരിച്ച ഏഷ്യ പസഫിക്ക് കാറ്റഗറിയില്‍ ഏറ്റവും ഉയര്‍ന്ന 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ അംഗത്വം നേടിയത്.

18 പുതിയ അംഗങ്ങളെയാണ് മനുഷ്യാവകാശ കൗണ്‍സിലിലേക്ക് രഹസ്യ ബാലറ്റ് വഴി തെരഞ്ഞെടുത്തത്. 193 അംഗങ്ങളുള്ള യു.എന്‍ പൊതു സഭയിലാണ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 97 വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യം. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യന്‍ നിലപാടിനെയാണ് വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ യു.എന്‍ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. 

മനുഷ്യാവകാശ കൗണ്‍സിലില്‍ 47 സീറ്റുകളാണുള്ളത്. ഭൂപ്രകൃതി അനുസരിച്ച്‌ ഈ സീറ്റുകളെ അഞ്ചു മേഖലകള്‍ക്ക് പങ്കിട്ട് നല്‍കിയിട്ടുണ്ട്.13 സീറ്റുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 13 സീറ്റുകള്‍ ഏഷ്യ- പസഫിക് മേഖലക്കും കിഴക്കന്‍ യൂറോപ്പിന് ആറും പടിഞ്ഞാറന്‍ യൂറോപ്പിന് ഏഴും സീറ്റുകള്‍. എട്ടു സീറ്റുകള്‍ ലാറ്റിനമേരിക്കന്‍- കരീബിയന്‍ മേഖലക്ക്. എന്നിങ്ങനെയാണ് വിഭജനം

Top